സൗദിയില്‍ കനത്ത മഴ; വിമാന സര്‍വീസുകളെയും ബാധിച്ചു

By Web TeamFirst Published Jan 29, 2019, 12:31 AM IST
Highlights

മഴമൂലം ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പല വിമാനങ്ങളും വൈകിയാണ് ഇന്ന് സര്‍വീസ് നടത്തിയത്. ജിദ്ദ ഖലീസിൽ മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണ് അകപ്പെടുകയും ചെയ്തു

ജിദ്ദ: സൗദിയിൽ പലസ്ഥലങ്ങളിലും ശക്തമായ മഴ. കാലാവസ്ഥാമാറ്റം ജിദ്ദയിൽ വിമാന സർവീസുകളെയും ബാധിച്ചു. ജിദ്ദയിലും തബൂക്കിലുമാണ് കൂടുതൽ ശക്തമായ മഴ പെയ്തത്. ജിദ്ദ, തബൂക്, അല്‍ജൗഫ്, മദീന തുടങ്ങി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയാണ് പെയ്തത്.

മഴമൂലം ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പല വിമാനങ്ങളും വൈകിയാണ് ഇന്ന് സര്‍വീസ് നടത്തിയത്. ജിദ്ദ ഖലീസിൽ മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണ് അകപ്പെടുകയും ചെയ്തു. തബുകിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്നത്.

തബുകിലുണ്ടായ ശക്തമായ മഴയില്‍ മിക്ക റോഡുകളിലും വെള്ളം കയറി. പലസ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ട നിലയിലാണ്. മക്ക, മദീന, അല്‍ജൗഫ്, ജീസാന്‍, കിഴക്കന്‍ പ്രവിശ്യ, റിയാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നെന്നാണ് മുന്നറിയിപ്പ്. 

click me!