
മസ്കത്ത്: ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമർദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. കനത്ത മഴ തുടരുന്നതിനാൽ എല്ലാ സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .പൊതു ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഒമാനിൽ ന്യൂന മർദ്ദം ശക്തിയാർജിച്ചതു മൂലം വ്യാഴാച രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുള്ളതായിട്ടാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, മസ്കത്ത്, ശർഖിയ മേഖലകളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ന്യൂനമർദം തിങ്കളാഴ്ച യോടുകൂടി മാത്രമേ ദുര്‍ബലമാകുകയുള്ളൂ .
കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‍നങ്ങൾ കണക്കിലെടുത്താണ് ഇന്ന് രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നത് മൂലം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാണമെന്നും റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam