
ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു. എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലുള്ള ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. ഈ അഗ്നിബാധയിൽ അഞ്ച് പേർ മരിച്ചിരുന്നു.
read more: ഖത്തർ അമീറിന്റെ റഷ്യൻ സന്ദർശനം: രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ