സൗദിയില്‍ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന വനിതകള്‍ക്ക് സഹായവുമായി മലയാളി സംഘടന

By Web TeamFirst Published May 27, 2019, 11:57 PM IST
Highlights

വിവിധ കേസുകളിൽപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന വിവിധ രാജ്യക്കാരായ അന്തേവാസികൾക്കാണ് ദമ്മാം നവോദയ സാംസ്‌കാരിക സഹായം എത്തിച്ചത്. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 160 പേർക്കും അൽ ഹസ്സയിലെ 98 പേർക്കുമാണ് നവോദയയുടെ കാരുണ്യം ലഭിച്ചത്

ദമാം: സൗദിയിലെ വനിത നാടുകടത്തൽ കേന്ദ്രത്തിലെ അന്തേവാസികൾക്ക് സഹായവുമായി മലയാളി സംഘടന. റമദാൻ റിലീഫ് ക്യാമ്പയിന്റെ ഭാഗമായാണ് നവോദയ സാംസ്‌കാരിക വേദി ദമ്മാമിലെയും അൽ ഹസയിലെയും അന്തേവാസികൾക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തത്.

വിവിധ കേസുകളിൽപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന വിവിധ രാജ്യക്കാരായ അന്തേവാസികൾക്കാണ് ദമ്മാം നവോദയ സാംസ്‌കാരിക സഹായം എത്തിച്ചത്. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 160 പേർക്കും അൽ ഹസ്സയിലെ 98 പേർക്കുമാണ് നവോദയയുടെ കാരുണ്യം ലഭിച്ചത്.

വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളാണ് മുഴുവൻ അന്തേവാസികൾക്കും വിതരണം ചെയ്തത്. ദമ്മാമിൽ നടന്ന ചടങ്ങിൽ ഡീപോർട്ടേഷൻ സെന്റർ മേധാവി നാസർ അൽ മുതൈയിരി, ഉപമേധാവി അബ്ദുൽ റഹ്മാൻ നായിഫ് അൽ ഹമ്മാദി എന്നിവർ ഇന്ത്യൻ സമൂഹം കാണിക്കുന്ന ഇത്തരം മാതൃകാ പരമായ പ്രവർത്തങ്ങളെ അഭിനന്ദിച്ചു. നവോദയ രക്ഷാധികാരികളായ ഇ എം കബീർ, പ്രദീപ് കൊട്ടിയം, സാമൂഹ്യ ക്ഷേമ കൺവീനർ നൗഷാദ് അകോലത്ത് എന്നിവർ നേതൃത്വം സഹായം നൽകി.

click me!