
മസ്‍കത്ത്: ഒമാനിലേക്ക് വരുന്നവര്‍ രാജ്യത്ത് അംഗീകാരമുള്ള എട്ട് വാക്സിനുകളില്‍ ഒന്നായിരിക്കണം സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചു. സെപ്‍തംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് അംഗീകാരമുള്ള വാക്സിനുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഫൈസര്‍ - ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനിക, ആസ്ട്രസെനിക കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്‍പുട്‍നിക്, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണം.
അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനും കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി അറിയിച്ചു. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും നിര്‍ബന്ധമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam