ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Aug 4, 2021, 5:40 PM IST
Highlights

ഹിജ്റ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസം ദുല്‍ഹജ്ജും തൊട്ടടുത്ത വര്‍ഷത്തെ ആദ്യ മാസം മുഹറവുമാണ്. 

ദുബൈ: യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ ശേഷി - സ്വദേശിവത്‍കരണ മന്ത്രാലയവുമാണ് അവധി ദിനം പ്രഖ്യാപിച്ചത്. 

ഹിജ്റ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസം ദുല്‍ഹജ്ജും തൊട്ടടുത്ത വര്‍ഷത്തെ ആദ്യ മാസം മുഹറവുമാണ്. ദുല്‍ഹജ്ജ് മാസത്തില്‍ 30 ദിവസവും പൂര്‍ത്തിയാവുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 10 ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്. എന്നാല്‍ ദുല്‍ഹജ്ജ് മാസത്തില്‍ 29 ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂവെങ്കില്‍ ഓഗസ്റ്റ് 9, തിങ്കളാഴ്‍ചയായിരിക്കും മുഹറം ഒന്ന്. മാസപ്പിറവി കാണുന്നത് അനുസരിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.

click me!