യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Published : Nov 13, 2018, 11:20 AM IST
യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Synopsis

യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും. 

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്.

യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും. നേരത്തെ നവംബര്‍ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതനുസരിച്ച് അവധി ദിനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അറബി മാസമായ റബീഉല്‍ അവ്വലിലെ 12-ാം തീയ്യതിയാണ് നബിദിനം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ