യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : Jan 16, 2019, 11:58 AM IST
യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്.

ദുബായ്: യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ പരമാവധി ഒരാഴ്ച വരെ വ്യത്യാസം വരുത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോരിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ