പുത്തൻ റമദാൻ കളക്ഷൻ അവതരിപ്പിച്ച് ഹോം സെന്റർ

Published : Feb 21, 2024, 10:54 AM IST
പുത്തൻ റമദാൻ കളക്ഷൻ അവതരിപ്പിച്ച് ഹോം സെന്റർ

Synopsis

അഞ്ച് തരത്തിലുള്ള കളക്ഷനുകളാണ് പുറത്തിറക്കിയത്. ഡെസേർട്ട് എല​ഗൻസ്, ഫാരിസ്, സമ, നൗറ, കഷീദ എന്നിവയാണ് ഇവ. മിഡിൽ ഈസ്റ്റിന്റെ തനതായ ഡിസൈനുകളും തുണിത്തരങ്ങളും പാറ്റേണുകളുമാണ് പുതിയ കളക്ഷനുകളെ വ്യത്യസ്തമാക്കുന്നത്.

റമദാൻ പ്രത്യേക കളക്ഷനുകൾ അവതരിപ്പിച്ച് പ്രമുഖ ഫർണീച്ചർ, ഹോം ഫർണീഷിങ് റീട്ടെയിലർ ഹോം സെന്റർ.

അഞ്ച് തരത്തിലുള്ള കളക്ഷനുകളാണ് പുറത്തിറക്കിയത്. ഡെസേർട്ട് എല​ഗൻസ്, ഫാരിസ്, സമ, നൗറ, കഷീദ എന്നിവയാണ് ഇവ. മിഡിൽ ഈസ്റ്റിന്റെ തനതായ ഡിസൈനുകളും തുണിത്തരങ്ങളും പാറ്റേണുകളുമാണ് പുതിയ കളക്ഷനുകളെ വ്യത്യസ്തമാക്കുന്നത്.

ഡെസേർട്ട് എല​ഗൻസ് കളക്ഷനിൽ മരുഭൂമിയുടെ ഭം​ഗിയാണ് പ്രത്യേകത. ക്ലാസിഡ് മിഡ് സെഞ്ചുറി ഡിസൈൻ, ഓർ​ഗാനിക് ഷേപ്പുകൾ, ബോൾഡ് പാറ്റേണുകൾ, ഭൂമിയോട് അടുപ്പമുള്ള നിറങ്ങൾ, സിലൗട്ടുകൾ എന്നിവ പ്രാദേശികമായ രീതികൾക്ക് അനുസൃതമായി ഒരുക്കിയിരിക്കുകയാണ്. ഇൻഡോർ, ഡൈനിങ് സ്പേസുകൾക്ക് മിഴിവ് കൂട്ടുന്നതാണ് ഡിസൈനുകൾ.

ഫാരിസ് കളക്ഷൻ അറേബ്യൻ കുതിരകളിൽ നിന്നാണ് പ്രചോദനം സ്വീകരിച്ചിരിക്കുന്നത്. ലക്ഷ്വറി ലക്ഷ്യമിടുന്ന ഈ കളക്ഷനിൽ മാർബിൾ, മെറ്റാലിക് ഭം​ഗി തുളുമ്പുന്നു.

സമ കളക്ഷൻസ് ക്രിയേറ്റിവിറ്റിയുടെ പുതിയ അധ്യായമാണ്.  ഫ്ലൂയിഡായ ഷേപ്പുകളും റിപ്പിൾ ഇഫക്റ്റുകളും ഇതിൽ പ്രകടമാണ്. വരകൾ, ​ഗോൾഡ് ആക്സന്റുകൾ, വെൽവെറ്റ് എന്നിവ കൂടെ ചേരുമ്പോൾ തികച്ചും ഓർ​ഗാനിക്കും പ്രീമിയവുമായ അനുഭവമായി മാറുന്നു.

നൗറ കളക്ഷൻ ആധുനിക മാഷ്റബിയ ആർകിടെക്ച്ചറിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഒറി​ഗാമി ഡിസൈനുകളിൽ എത്തുന്ന ഈ കളക്ഷൻ സോഫ്റ്റ് ന്യൂട്രൽ നിറങ്ങളിലാണ് എത്തുന്നത്. സമാധാനവും ശാന്തിയും ഇത് അകത്തളങ്ങൾക്ക് നൽകും.

കഷീദ ഡിസൈനുമായി ചേർന്നാണ് കഷീദ കളക്ഷൻ എത്തുന്നത്. യു.എ.ഇയിലെ പ്രധാനപ്പെട്ട ഡിസൈൻ സംഘമാണ് കഷീദ. കുഫിക് സ്ക്രിപ്റ്റ്, കാലി​ഗ്രഫി എന്നിവ സംയോജിക്കുന്ന ഈ കളക്ഷൻ, വാൾ ആർട്ട്, ഫർണീച്ചർ, ഡൈനിങ് സെറ്റുകൾ എന്നിവയ്ക്ക് പുതിയ അർഥം നൽകും.

റമദാൻ വളരെ പ്രത്യേകതയുള്ള ആഘോഷമാണ് - ഹോം സെന്റർ സി.ഇ.ഒ സമീർ ജെയ്ൻ പറയുന്നു.

"റമദാന്റെ പ്രധാന്യം മനസ്സിലാക്കിയാണ് ഈ കളക്ഷനുകൾ. വ്യക്തി​ഗതമായ അനുഭവങ്ങളെ പ്രോത്സാ​ഹിപ്പിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ആളുകൾക്ക് മികച്ച ചോയ്സുകളും വ്യത്യസ്ത പ്രൈസ് പോയിന്റുകളിൽ നിരവധി ഉൽപ്പന്ന റേഞ്ചുകൾ നൽകുകയാണ് ലക്ഷ്യം. ഒരേ സമയം ട്രെൻഡിയും ട്രഡീഷണലുമായ ഉൽപ്പന്നങ്ങൾ നൽകുകയാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. വ്യത്യസ്തമായ സ്റ്റൈലും ക്രിയേറ്റിവിറ്റിയും കൊണ്ട് റമദാൻ ആഘോഷിക്കാൻ എല്ലാവർക്കും നല്ല അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്." അദ്ദേഹം കൂട്ടിച്ചേർത്തു.

മേക്ക് മോർ റൂം ഫോർ റമദാൻ എന്ന പേരിലാണ് കളക്ഷൻ പുറത്തിറക്കിയത്. റിയാദിലെ എസ്പ്ലനേഡ് മാളിലെ അർകോമി കഫേയിലായിരുന്നു പരിപാടി. അഞ്ച് റമദാൻ കളക്ഷനുകളും ഹോം സെന്ററിന്റെ എം.ഇ.എൻ.എ മേഖലയിലെ സ്റ്റോറുകളിൽ ലഭ്യമാണ്. ഓൺലൈനായി www.homecentre.com സന്ദർശിച്ചും ഷോപ്പ് ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ
'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ