ഖത്തറിലേക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടി

By Web TeamFirst Published Oct 14, 2020, 8:44 AM IST
Highlights

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ഇതിനായി ഖത്തര്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. പെര്‍മിറ്റില്‍ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റീനില്‍ കഴിയേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദോഹ: ഖത്തറിലേക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടിയതായി അധികൃതര്‍. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന പൗരന്മാര്‍, താമസവിസക്കാര്‍, തൊഴില്‍ വിസയുള്ളവര്‍ എന്നിങ്ങനെ രാജ്യത്തെത്തുന്ന എല്ലാവരും ക്വാറന്‍റീനില്‍ കഴിയണം. നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നു ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ വരെ നീട്ടിയത്.

ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമെ ഹോട്ടല്‍ ബുക്കിങ് അനുവദിക്കുകയുള്ളൂ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ഇതിനായി ഖത്തര്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. പെര്‍മിറ്റില്‍ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റീനില്‍ കഴിയേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മാത്രം ഹോട്ടല്‍ ബുക്ക് ചെയ്യുക. ഇതിന് ശേഷം വിമാന യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുക. ഹോട്ടല്‍ ബുക്ക് ചെയ്തിട്ട് പിന്നീട് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എന്ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ എന്നിവ നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം. 


 

click me!