പ്രകൃതിയെ നോവിക്കാത്ത പാക്കേജിങ്; സ്‍പിന്നീസ് സൂപ്പര്‍മാര്‍ക്കറ്റിനോട് സഹകരിച്ച് ഹോട്ട്‍പാക്

Published : Jun 06, 2023, 03:55 PM IST
പ്രകൃതിയെ നോവിക്കാത്ത പാക്കേജിങ്; സ്‍പിന്നീസ് സൂപ്പര്‍മാര്‍ക്കറ്റിനോട് സഹകരിച്ച് ഹോട്ട്‍പാക്

Synopsis

100 ശതമാനം പി.സി.ആര്‍ റെസിൻസിൽ നിന്ന് നിര്‍മ്മിച്ച ബാഗുകള്‍ പ്രകൃതിദത്തമാണ്. പത്ത് കിലോഗ്രാം വരെ ഭാരം കൊള്ളുന്നവയുമാണ് ഈ ബാഗുകള്‍

ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റ് കൺസ്യൂമര്‍ റീസൈക്കിൾഡ് ഷോപ്പിങ് ബാഗുകള്‍ അവതരിപ്പിച്ച് യു.എ.ഇ ആസ്ഥാനമായുള്ള സസ്റ്റൈനബിള്‍ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക് ഗ്ലോബൽ.

യു.എ.ഇയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്‍പിന്നീസിന് വേണ്ടിയാണ് ബാഗുകള്‍ പുറത്തിറക്കിയത്. 100 ശതമാനം പി.സി.ആര്‍ റെസിൻസിൽ നിന്ന് നിര്‍മ്മിച്ച ബാഗുകള്‍ പ്രകൃതിദത്തമാണ്. പത്ത് കിലോഗ്രാം വരെ ഭാരം കൊള്ളുന്നവയുമാണ് ഈ ബാഗുകള്‍.

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഷോപ്പിങ് അനുഭവം ഉറപ്പുവരുത്തുന്നതാണ് ബാഗുകള്‍.

ആഗോള റീസൈക്കിളിങ് സ്റ്റാൻഡേഡുകള്‍ ഉപയോഗിച്ചാണ് ബാഗുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സപ്ലൈ ചെയിനുകളിൽ ഈ അടുത്താണ് പുതിയ ടെക്നോളജികള്‍ ഹോട്ട്‍പാക് അവതരിപ്പിച്ചത്. ദുബായിലെ നാഷണൽ ഇന്‍ഡസ്ട്രീസ് പാര്‍ക്കിൽ മാലിന്യങ്ങളില്ലാതെ പി.സി.ആര്‍ പി.ഇ.റ്റി ഉൽപ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോഴുണ്ട്. ഒരു ബില്യൺ സൗദി റിയാൽ മുതൽമുടക്കിൽ ലോകത്തിലെ  ഏറ്റവും വലിയ സസ്റ്റൈനബിള്‍ പാക്കേജിങ് പ്ലാന്‍റിനും തുടക്കമിടാന്‍ പദ്ധതിയുണ്ട്.

മിഡിൽ ഈസ്റ്റ് മേഖലയിലെ ഫുഡ് പാക്കേജിങ് വ്യവസായത്തിലെ ഏറ്റവും വലിയ സാന്നിധ്യമാണ് ഹോട്ട്പാക് ഗ്ലോബൽ. 4000 ഉൽപ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി 106 രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കുന്നുമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം