ഉടമയറിയാതെ ലാന്‍ഡ്‌ലൈനില്‍ നിന്ന് വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോണ്‍ കോളുകള്‍

Published : Feb 14, 2022, 08:33 PM ISTUpdated : Feb 14, 2022, 10:05 PM IST
ഉടമയറിയാതെ ലാന്‍ഡ്‌ലൈനില്‍ നിന്ന് വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോണ്‍ കോളുകള്‍

Synopsis

തന്റെ അനുവാദമില്ലാതെ വീട്ടിലെ ലാന്‍ഡ്‌ലൈനില്‍ നിന്ന് ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ചത് ചൂണ്ടിക്കാട്ടി അല്‍ ഐന്‍ പ്രാഥമിക കോടതിയെ സമീപിച്ച വീട്ടുടമസ്ഥ 3,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു കടക്കുന്നതിന് മുമ്പ് അടുക്കളയിലെ പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് 2,000 ദിര്‍ഹം അധികം നല്‍കണമെന്നും അറബ് സ്ത്രീ ആവശ്യപ്പെട്ടു.

അബുദാബി: യുഎഇയിലെ അല്‍ ഐനില്‍(Al Ain) വീട്ടുടമയറിയാതെ ലാന്‍ഡ്‌ലൈന്‍ നമ്പരില്‍ നിന്ന് വീട്ടുജോലിക്കാരി വിളിച്ചത് ദിര്‍ഹ( 52,965 ഇന്ത്യന്‍ രൂപ)ത്തിന്റെ ടെലിഫോണ്‍ കോളുകള്‍. നാട്ടിലേക്ക് ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ചാണ് വീട്ടുജോലിക്കാരി ഉടമയുടെ ടെലിഫോണ്‍ ബില്‍ കൂട്ടിയത്. 

ഇതേ തുടര്‍ന്ന് വീട്ടുടമയായ സ്ത്രീ കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ വീട്ടിലെ ലാന്‍ഡ്‌ലൈനില്‍ നിന്ന് ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ചത് ചൂണ്ടിക്കാട്ടി അല്‍ ഐന്‍ പ്രാഥമിക കോടതിയെ സമീപിച്ച വീട്ടുടമസ്ഥ 3,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു കടക്കുന്നതിന് മുമ്പ് അടുക്കളയിലെ പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് 2,000 ദിര്‍ഹം അധികം നല്‍കണമെന്നും അറബ് സ്ത്രീ ആവശ്യപ്പെട്ടു. കൂടാതെ തനിക്കുണ്ടായ ധാര്‍മ്മിക, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പകരമായി 5,000 ദിര്‍ഹവും വീട്ടുജോലിക്കാരി നല്‍കണമെന്നും വീട്ടുടമസ്ഥ ആവശ്യപ്പെട്ടു. വീട്ടുജോലിക്കാരി വിളിച്ച ഇന്റര്‍നാഷണല്‍ കോളുകളുടെ ബില്ലിന്റെ കോപ്പിയും വീട്ടുടമസ്ഥ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

ടെലിഫോണ്‍ ബില്‍ അടയ്ക്കാതെയാണ് വീട്ടുജോലിക്കാരി കടന്നുകളഞ്ഞതെന്ന് അറബ് സ്ത്രീ വ്യക്തമാക്കി. കേസ് പരിഗണിച്ച കോടതി 2,574 ദിര്‍ഹത്തിന്റെ ടെലിഫോണ്‍ ബില്ല് വീട്ടുജോലിക്കാരി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ തുക വീട്ടുജോലിക്കാരി അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി നടപടികളുടെ തുകയും ഇവര്‍ തന്നെ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വീട്ടുടമസ്ഥയുടെ മറ്റ് അവകാശവാദങ്ങള്‍ തെളിവുകളുടെ അഭാവം മൂലം കോടതി നിഷേധിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്