സൗദിക്ക് നേരെ യെമനില്‍ നിന്ന് രണ്ട് തവണ ഡ്രോണ്‍ ആക്രമണശ്രമം

By Web TeamFirst Published Aug 22, 2019, 7:44 PM IST
Highlights

ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും അറബ് സഖ്യസേന സ്വീകരിച്ചുവെന്ന് തുര്‍കി അല്‍ മാലികി സൗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

റിയാദ്: യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച സൗദിക്ക് നേരെ രണ്ടുതവണ ആക്രമണശ്രമമുണ്ടായെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായും അദ്ദേഹം അറിയിച്ചു.

ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും അറബ് സഖ്യസേന സ്വീകരിച്ചുവെന്ന് തുര്‍കി അല്‍ മാലികി സൗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീവ്രവാദികളെ പ്രതിരോധിക്കാനും ഹൂുതികളും സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനുമുള്ള എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!