സൗദിയിലെ അതിര്‍ത്തി പ്രദേശത്ത് ഷെല്ലാക്രമണം; വീടുകള്‍ക്ക് കേടുപാടുകള്‍

Published : Aug 18, 2020, 12:09 PM ISTUpdated : Aug 18, 2020, 12:10 PM IST
സൗദിയിലെ അതിര്‍ത്തി പ്രദേശത്ത് ഷെല്ലാക്രമണം; വീടുകള്‍ക്ക് കേടുപാടുകള്‍

Synopsis

സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും ഷെല്ലുകള്‍ പതിച്ച് തകരാറുകള്‍ സംഭവിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഹൂതികളുടെ ഷെല്ലാക്രമണമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും ഷെല്ലുകള്‍ പതിച്ച് തകരാറുകള്‍ സംഭവിച്ചു. ഇറാന്‍ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്‍യ അല്‍ ഗാംദി അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂണിയൻ കോപ് 14% ഡിവിഡൻഡും 5% പർച്ചേസ് റിട്ടേണും അം​ഗീകരിച്ചു
ഹോർമൂസ് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കും, വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ