സമുദ്രാതിര്‍ത്തി ലംഘിച്ച എട്ട് മത്സ്യബന്ധന ബോട്ടുകളെ യുഎഇ പിടികൂടി

By Web TeamFirst Published Aug 18, 2020, 11:22 AM IST
Highlights

നിരവധി മത്സ്യബന്ധന ബോട്ടുകള്‍ യുഎഇയുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇവയെ തടയാന്‍ യുഎഇ കോസ്റ്റ്ഗാര്‍ഡ് ശ്രമിച്ചെങ്കിലും നിര്‍ദേശം പാലിച്ച് പിന്മാറാന്‍ ബോട്ടുകള്‍ തയ്യാറായില്ല.

അബുദാബി: യുഎഇയുടെ സമുദ്രാതിര്‍ത്തി ലംഘിച്ച എട്ട് മത്സ്യബന്ധന ബോട്ടുകളെ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ യുഎഇയുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇവയെ തടയാന്‍ യുഎഇ കോസ്റ്റ്ഗാര്‍ഡ് ശ്രമിച്ചെങ്കിലും നിര്‍ദേശം പാലിച്ച് പിന്മാറാന്‍ ബോട്ടുകള്‍ തയ്യാറായില്ല. തുടര്‍ന്നാണ് ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി എട്ട് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതോടെയാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

click me!