ബഹ്റൈനില്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Jun 13, 2024, 03:19 PM IST
 ബഹ്റൈനില്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

തീ നിയന്ത്രണവിധേയമാക്കിയ ശേഷം സിവില്‍ ഡിഫന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

മനാമ: ബഹ്റൈനിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടവരുമാണ് ചികിത്സയില്‍ കഴിയുന്നത്.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം സിവില്‍ ഡിഫന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ്  ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിന് തീപിടിച്ചത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു.

Read Also -  കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബ‍ർ ക്യാമ്പുകൾ

വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ പ്രവർത്തിക്കുന്നത്. ഇതില്‍ 25  കടകള്‍ കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്  തീയണക്കാനുള്ള  ശ്രമങ്ങള്‍ നടത്തി. പുലർച്ചയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം