വ്യാജരേഖ ചമച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെ തരപ്പെടുത്തി, യൂറോപ്പിലേക്ക് ആളുകളെ കടത്തിയ തട്ടിപ്പ് സംഘം പിടിയിൽ

Published : Aug 02, 2025, 06:04 PM IST
people arrested in kuwait

Synopsis

അഭയം തേടുന്നതിനോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനോ വേണ്ടി ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ വിസകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി.

കുവൈത്ത് സിറ്റി: യൂറോപ്പിലേക്ക് ആളുകളെ വ്യാജരേഖകളുണ്ടാക്കി കടത്തിക്കൊണ്ടിരുന്ന സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ് ഈ ശൃംഖലയെ പിടികൂടിയത്. കുവൈത്ത് സർക്കാർ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതിൽ ഈ സംഘം വിദഗ്ധരായിരുന്നു. അഭയം തേടുന്നതിനോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനോ വേണ്ടി ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ വിസകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി. ഈജിപ്ത് സന്ദർശന വേളയിൽ ഉഭയകക്ഷി സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ നീക്കമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീരാ നോവ് തീര്‍ത്ത ദുരന്തത്തിന് വഴിയായത് വൈഫൈ കണക്ഷന് ജനൽ നെറ്റിലുണ്ടാക്കിയ ദ്വാരം, മലയാളി ബാലികയുടെ വിയോഗത്തിൽ മനമുലഞ്ഞ് പ്രവാസ ലോകം
ചരിത്രത്തിലേക്ക് ഓടിയെത്തി യുഎഇയുടെ ആദ്യ ട്രെയിൻ; കന്നിയാത്ര വിജയകരം, വൻ വരവേൽപ്പ്