ഫോണ്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ നമ്പര്‍ 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചു

Published : Nov 19, 2020, 09:27 PM ISTUpdated : Nov 19, 2020, 09:57 PM IST
ഫോണ്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ നമ്പര്‍ 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചു

Synopsis

ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ യുവതി വീണ്ടും ഡയല്‍ ചെയ്‌തെങ്കിലും നമ്പര്‍ ബിസിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറിനിടെ പല തവണ യുവതി ഇത് ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കാന്‍ സാധിച്ചില്ല.

കുവൈത്ത് സിറ്റി: ഫോണില്‍ സംസാരിച്ചത് ആരോടാണെന്ന് ചോദിച്ച ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചതായി പരാതി. കുവൈത്തിലാണ് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചത് ആരോടാണെന്ന് ചോദിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. 

വീടിന് പുറത്തുപോയ ഭാര്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ യുവതി വീണ്ടും ഡയല്‍ ചെയ്‌തെങ്കിലും നമ്പര്‍ ബിസിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറിനിടെ പല തവണ യുവതി ഇത് ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ ഭര്‍ത്താവിന് മെസേജ് അയച്ചു. എന്നാല്‍ മറുപടി കിട്ടിയില്ല. തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഇതേപ്പറ്റി ചോദിച്ചു. ആരോടാണ് സംസാരിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുകയും ഇതിന് പിന്നാലെ യുവതി വീട് വിട്ട് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയുമായിരുന്നെന്നാണ് വിവരം. പിന്നീടാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഭര്‍ത്താവിനെ പൊലീസ് വിളിപ്പിച്ചതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സന്ദർശക വിസ തൊഴിൽ വിസയാക്കി മാറ്റാൻ ഇനി 150 ദിനാർ ഫീസ്; കുവൈത്തിൽ പുതിയ നിയമഭേദഗതി നിലവിൽ
ഗിന്നസ് റെക്കോർഡ് നേടിയ ഏറ്റവും വലിയ ഈത്തപ്പഴ ചന്തയിൽ സീസണ് തുടക്കം; ശ്രദ്ധാകേന്ദ്രമായി സൗദിയിലെ ബുറൈദ