യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Published : Oct 16, 2020, 09:37 PM IST
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Synopsis

പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. 

അബുദാബി: ഷാര്‍ജ അന്തരാഷ്‍ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.

പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം. അതേസമയം അബുദാബി, അല്‍ ഐന്‍ വിസയുള്ളവര്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് http://uaeentry.ica.gov.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്ഥിതി പരിശോധിക്കണമെന്നാണ് ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.

An important update for passengers travelling to SHARJAH! #ExpressUpdate #Sharjah #AirIndiaExpress #Covid19TravelUpdate

Posted by Air India Express on Friday, 16 October 2020

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും