'മാറുന്ന ഇന്ത്യ'; ഐസിഎഫ് രാജ്യാന്തര സെമിനാര്‍ നാളെ

By Web TeamFirst Published Jan 28, 2021, 11:16 PM IST
Highlights

'ഇന്ത്യ: സാമ്പത്തിക അസമത്വത്തിന്റെ ഭൂമിയോ?' എന്ന വിഷയത്തില്‍ ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സെമിനാര്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മസ്‌കറ്റ്: ഇന്ത്യയുടെ 72-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ആറു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 'മാറുന്ന ഇന്ത്യ' എന്ന പ്രമേയത്തില്‍ രാജ്യാന്തര സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ആറ് വിഷയങ്ങളിലാണ് സെമിനാറുകള്‍ നടത്തുന്നത്.

'ഇന്ത്യ: സാമ്പത്തിക അസമത്വത്തിന്റെ ഭൂമിയോ?' എന്ന വിഷയത്തില്‍ ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സെമിനാര്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി ഡി സതീശന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി എം ജാബിര്‍,  ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി നിസാര്‍ സഖാഫി, കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹ്മദ്, ഒ ഐ സി സി ഒമാന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസന്‍, ഐ സി എഫ് ഒമാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഇസഹാഖ് മട്ടന്നൂര്‍ പ്രഭാഷണം നടത്തും.

മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന പരിപാടിയില്‍ ഒമാനിലും വിദേശത്തുമുള്ള നൂറുകണക്കിന് ആളുകള്‍ക്ക് സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

click me!