60 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസുള്ള MEGA7 ഈ ഞായർവരെ (ഫെബ്രുവരി 1) മാത്രം.
എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ വിജയികളിൽ തെലങ്കാനയിൽ നിന്നുള്ള രണ്ടു പേർ. ഒരു അക്കം അകലെയാണ് ഇവർ രണ്ടുപേർക്കും മില്യണയർ ആകാനുള്ള അവസരം നഷ്ടമായത്. എങ്കിലും രണ്ട് ഗൃഹനാഥന്മാർക്കും കൈനിറയെ സമ്മാനം ലഭിച്ചു.
ഹൈദാരാബാദിൽ നിന്നുള്ള വെങ്കടേശ്വര റാവു മേഡകയാണ് ഒരു വിജയി. രണ്ടു കുട്ടികളുടെ പിതാവായ അദ്ദേഹം ഫാക്ടറി തൊഴിലാളിയാണ്. സ്ഥിരമായി MEGA7 കളിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിലെ ഒരു പിറന്നാൾദിവസത്തിലെ അക്കങ്ങളാണ് അദ്ദേഹം നമ്പറായി തെരഞ്ഞെടുത്തത്.
ഡ്രോ ദിവസം അദ്ദേഹത്തെ എമിറേറ്റ്സ് ഡ്രോയിൽ നിന്നും വിളിച്ചെങ്കിലും ലഭ്യമായില്ല. ഫോണിന്റെ ചാർജ് തീർന്നതാണ് കാരണം. പിന്നീട് വിജയിതന്നെ ഇമെയിൽ പരിശോധിച്ചപ്പോഴാണ് മൊത്തം ഏഴ് നമ്പറുകളിൽ ആറെണ്ണം മാച്ച് ചെയ്തതായി മനസ്സിലായത്. അതായത് വെറും ഒരക്കം അകലെ 60 മില്യൺ ഡോളർ എന്ന MEGA7 ഗ്രാൻഡ് പ്രൈസ്.
“ഞാൻ വീണ്ടും വീണ്ടും പരിശോധിച്ചു. എനിക്ക് സ്വയം വിശ്വസിക്കാനായില്ല.” – വെങ്കടേശ്വര പറഞ്ഞു.
ഒരു അക്കം അകലത്തിൽ 60 മില്യൺ ഡോളർ നഷ്ടമായെങ്കിലും അദ്ദേഹത്തിന് 40,000 ഡോളർ സമ്മാനം ലഭിച്ചു. സമ്മാനത്തുക വലിയ ആശ്വാസമാണെന്ന് വെങ്കടേശ്വര പറയുന്നു. സാമ്പത്തികബുദ്ധിമുട്ടുകൾക്ക് ഒരു ഉടനടി പരിഹാരമായി തുക മാറുമെന്നും അദ്ദേഹം കരുതുന്നു. വായ്പ വീട്ടാനും കുടുംബത്തിനായി സ്വന്തമായി ഒരു വീടുണ്ടാക്കാനും സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ചുറ്റുമുള്ളവരെയും പരിഗണിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള ജീവകാരുണ്യത്തിനായും തുകമാറ്റിവെക്കുമെന്നാണ് വിജയി പറയുന്നത്.
രണ്ടാമത്തെ വിജയി നിസാമബാദിൽ നിന്നുള്ള ധീരജ് കുമാർ കോട്ടൂരിയാണ്. ട്രാവൽ ഏജൻസിയിൽ മാനേജറായി ജോലിനോക്കുകയാണ് അദ്ദേഹം. തന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ധീരജ് വിവാഹിതനാണ്. ഒരു കുട്ടിയുടെ പിതാവുമാണ്. വർഷങ്ങളായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ടെന്ന് ധീരജ് പറയുന്നു.
EASY6 ഉപയോഗിച്ചാണ് അദ്ദേഹം ഇത്തവണ ഭാഗ്യപരീക്ഷണം നടത്തിയത്. നമ്പറുകൾ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെതന്നെ തെരഞ്ഞെടുത്തു.
ഡ്രോയുടെ ഫലം വന്നപ്പോൾ ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്തു. 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് അദ്ദേഹത്തിന് നഷ്ടമായത് ഒരക്കം അകലെയാണ്. എങ്കിലും സമ്മാനമായി 25,000 ഡോളർ ധീരജ് നേടി.
സമ്മാനത്തുക ഉപയോഗിച്ച് കുറച്ചു സ്ഥലമോ വീടോ വാങ്ങാനാണ് ധീരജ് ആഗ്രഹിക്കുന്നത്. മാത്രമല്ല വിദ്യാഭ്യാസത്തിനും സമൂഹത്തിന് സംഭാവനയായും എന്തെങ്കിലും ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു.
തെലങ്കാനയിൽ നിന്നുള്ള ഈ രണ്ടു വിജയികളും തമ്മിൽ സാമ്യങ്ങൾ ഏറെയാണ്.
- രണ്ടുപേരും ഒരക്കം അകലെ മില്യണയർമാരാകേണ്ടതായിരുന്നു.
- രണ്ടുപേർക്കും പ്രതീക്ഷിച്ചതിലും വലിയ സമ്മാനങ്ങൾ ലഭിച്ചു.
- രണ്ടുപേരും വലിയ വിജയങ്ങൾ സാധ്യമാണെന്ന് മനസ്സിലാക്കി.
- രണ്ടുപേരും സമൂഹത്തിന് സഹായം ചെയ്യാൻ സന്നദ്ധരായി.
- രണ്ടുപേരും ഇനിയും എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കും.
ഫെബ്രുവരി 1 ഞായറാഴ്ച്ച MEGA7 ഗ്രാൻഡ് പ്രൈസായ 60 മില്യൺ ഡോളർ നേടാനുള്ള അവസാന അവസരമാണ്. നിങ്ങളുടെ വിജയിക്കാനുള്ള സാധ്യതകൾ ഇരട്ടിയാക്കാൻ ഇപ്പോൾ തന്നെ 2 MEGA7 ടിക്കറ്റ് വാങ്ങി 1 FREE ആയി നേടാം. ഇതിനായി ആകെ ചെയ്യേണ്ടത് 3 MEGA7 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കുകയാണ്. 1 FREE ആയി ലഭിക്കും.
ഒരക്കം മതി ജീവിതം മാറാൻ.
