
അജ്മാന്‍: 12 വയസുകാരനെ പീഡിപ്പിച്ച ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31കാരനായ ഇയാളെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അജ്മാനിലെ അല്‍ ജര്‍ഫ് - 2 ഏരിയയിലുള്ള പള്ളിയില്‍ ഇമാമായിരുന്നു ഏഷ്യക്കാരനായ പ്രതി. പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അടുത്ത് തന്നെയള്ള തന്റെ മുറിയിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടി, പള്ളിയിയില്‍ നിന്നും വൈകി വന്നതിനെ തുടര്‍ന്ന് കാര്യം അന്വേഷിക്കുകയുമായിരുന്നു. അപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
പ്രാര്‍ത്ഥന കഴിഞ്ഞ് പ്രതി, കുട്ടിയ്ക്ക് അഞ്ച് ദിര്‍ഹം നല്‍കിയ ശേഷം മുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് മൊഴി. ഒന്‍പത് തവണ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. നിരവധി തവണ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam