ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Jun 2, 2019, 3:53 PM IST
Highlights

പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വലിയ തിരക്കേറുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

ഷാര്‍ജ: ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് തിരക്കേറുന്നതിനാല്‍ ഷാര്‍ജ വിമനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. ഈ അവധിക്കാലത്ത് രണ്ടര ലക്ഷത്തിലധികം യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വലിയ തിരക്കേറുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. നിരവധി പ്രവാസികളാണ് കുടുംബത്തോടൊപ്പവും അല്ലാതെയും അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. തിരക്ക് പരിഗണിച്ച്  യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

click me!