ഉപരോധത്തെ ധീരമായി അതിജീവിച്ച ഖത്തറിനെ പുകഴ്ത്തി ഐ.എം.എഫ്

By Web TeamFirst Published Nov 15, 2018, 11:53 PM IST
Highlights

ഉപരോധത്തിനിടയിലും സാമ്പത്തിക ഭദ്രത തകരാതെ നിലനിര്‍ത്തനായതും സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും ഖത്തറിന്റെ ശക്തമായ നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്റെ മികച്ച നേട്ടമാണിത്.  ലോക കപ്പിന് മുന്നോടിയായി സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കരണം സമ്പദ്ഘടനക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കി.

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം കൊണ്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചുവെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തല്‍.  അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 2.6 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്നും ഐ.എം.എഫ് പ്രതിനിധി ഐ.എം.എഫ് മിഡിലീസ്റ്റ് ഡയറക്ടര്‍ ജനറല്‍ ജിഹാദ് അസ്ഗൂര്‍ പറഞ്ഞു.

ഉപരോധത്തിനിടയിലും സാമ്പത്തിക ഭദ്രത തകരാതെ നിലനിര്‍ത്തനായതും സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും ഖത്തറിന്റെ ശക്തമായ നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്റെ മികച്ച നേട്ടമാണിത്.  ലോക കപ്പിന് മുന്നോടിയായി സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കരണം സമ്പദ്ഘടനക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കി. ആഗോള തലത്തില്‍ എണ്ണക്കും പ്രകൃതി വാതകത്തിന് വില വര്‍ദ്ധിച്ചതും ഖത്തറിന് വലിയ നേട്ടമായെന്നും ഐ.എം.എഫ് വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം വിലയിരുത്തിയതിലും വേഗതയിലാണ് രാജ്യം സാമ്പത്തിക സ്ഥിതരയിലത്തെിയത്. വാണിജ്യ മേഖലയിലെ ഉദാര സമീപനങ്ങളും സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന നയരൂപീകരണവുമൊക്കെയാണ് കടുത്ത പ്രതിസന്ധിയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ സഹായിച്ചതെന്നും ഐ.എം.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!