പ്രവാസികള്‍ക്കൊരു എംഎല്‍എ; 21 ഇന പ്രഖ്യാപനങ്ങടങ്ങിയ മാനിഫെസ്റ്റോയുമായി ഇന്‍കാസ്

By Web TeamFirst Published Feb 16, 2021, 11:42 PM IST
Highlights

ഫണ്ട് പിരുവുകള്‍ക്കായുള്ള യന്ത്രങ്ങളായി മാത്രം പ്രവാസികളെ ഉപയോഗിക്കുന്നവര്‍ വര്‍ഷങ്ങളായി വിദേശ മലയാളികളുടെ വിഷയത്തില്‍ കാര്യത്തോടടുക്കുമ്പോള്‍ കൈമലര്‍ത്തുന്ന രീതി അനുവദിക്കാനാവില്ലെന്നാണ് സംഘടനയുടെ നിലപാട്.

ദുബൈ: പ്രവാസികള്‍ക്കൊരു എംഎല്‍എ എന്ന കാമ്പയിനുമായി കോണ്‍ഗ്രസ് അനുകൂല സംഘനയായ ഇന്‍കാസ് രംഗത്ത്. പ്രവാസികളുടെ ആവശ്യം നേടിയെടുക്കാന്‍ തങ്ങളുടെ പ്രതിനിധി നിയമസഭയിലെത്തണമെന്നതാണ് അവരുടെ ആവശ്യം.

കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ ഇന്‍കാസാണ് പ്രവാസിക്കൊരു എംഎല്‍എ എന്ന കാമ്പയിനുമായി മുന്നോട്ട് വന്നത്. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസലോകത്തു നിന്നും നിയമസഭയില്‍ ഒരു ജനപ്രതിനിധി വേണമെന്നതാണ് അവരുടെ ആവശ്യം. വിദേശത്ത് മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അടക്കം 21 ഇന പ്രഖ്യാപനങ്ങളുമായി പ്രവാസി മാനിഫെസ്റ്റോയ്ക്കും രൂപംകൊടുത്തിട്ടുണ്ട്.

ഫണ്ട് പിരുവുകള്‍ക്കായുള്ള യന്ത്രങ്ങളായി മാത്രം പ്രവാസികളെ ഉപയോഗിക്കുന്നവര്‍ വര്‍ഷങ്ങളായി വിദേശ മലയാളികളുടെ വിഷയത്തില്‍ കാര്യത്തോടടുക്കുമ്പോള്‍ കൈമലര്‍ത്തുന്ന രീതി അനുവദിക്കാനാവില്ലെന്നും അവര്‍ പറയുന്നു. പ്രചരണം ശ്കതമാക്കുന്നതിന്‍റെ ഭാഗമായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളെ ഉള്‍പ്പെടുത്തി ഇന്‍കാസ് വാട്സ് ആപ്പ് കൂട്ടായ്മയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. കെപിസിസി നേതൃത്വത്തില്‍ നിന്ന് വരും ദിവസങ്ങളില്‍ അനുകൂല തീരുമാനംഉണ്ടാകുമെന്നുതന്നെയാണ് പ്രവാസി നേതാക്കളുടെ പ്രതീക്ഷകള്‍.

click me!