കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ കാരണം മുൻകരുതൽ നടപടികളുടെ ലംഘനമെന്ന് സൗദി ആരോഗ്യമന്ത്രാലയം

Published : Mar 28, 2021, 10:01 PM IST
കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ കാരണം മുൻകരുതൽ നടപടികളുടെ ലംഘനമെന്ന് സൗദി ആരോഗ്യമന്ത്രാലയം

Synopsis

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, ഹസ്തദാനം നൽകാതിരിക്കുക തുടങ്ങിയ മുൻകരുതൽ നിർബന്ധമായും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗവ്യാപനം വീണ്ടും വർധിക്കുന്നത് ജനങ്ങൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണെന്ന് സൗദി ആരോഗ്യമന്ത്രാലയം. അനിയന്ത്രിത ആൾക്കൂട്ടവും മറ്റ് മുൻകരുതൽ നിർദേശങ്ങർ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും വൈറസ് വ്യാപനത്തിന് കാരണമായി മാറുന്നു. 

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, ഹസ്തദാനം നൽകാതിരിക്കുക തുടങ്ങിയ മുൻകരുതൽ നിർബന്ധമായും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹ അകലപാലനം, സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകൽ തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശിക്ഷാർഹമായ നിയമലംഘനമാണ്. ഇത്തരം  ആയിരം റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ ഇൗ പിഴ ഇരട്ടിയാകും. കച്ചവട കേന്ദ്രങ്ങളിൽ തിരക്കുണ്ടാക്കാൻ പാടില്ല. അനുവദനീയമായതിൽ കൂടുതലാളുകളെ പ്രവേശിപ്പിക്കരുത്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മസ്കറ്റിൽ മരിച്ചു
ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...