സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു

Published : Jan 19, 2021, 06:57 PM IST
സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു

Synopsis

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ  രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വർധന. ചൊവ്വാഴ്ച 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 156 പേർ കൂടി കൊവിഡ്  മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ  എണ്ണം 3,57,004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ  രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7  ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: അസീർ 59,  റിയാദ് 53, മക്ക 46, കിഴക്കൻ പ്രവിശ്യ 25, മദീന 14, ഹാഇൽ 11, അൽബാഹ 8, ഖസീം 7, ജീസാൻ 4, നജ്റാൻ 3, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 2, തബൂക്ക് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ