വാണിജ്യ-വ്യവസായ മേഖലകളില്‍ ഒമാനും -ഇന്ത്യ സഹകരണം ശക്തമാക്കും

Web Desk |  
Published : Jul 17, 2018, 11:49 PM ISTUpdated : Oct 02, 2018, 04:24 AM IST
വാണിജ്യ-വ്യവസായ മേഖലകളില്‍ ഒമാനും -ഇന്ത്യ സഹകരണം ശക്തമാക്കും

Synopsis

നിക്ഷേപ  മേഖലകളിലെ സഹകരണം  വർധിപ്പിക്കുവാൻ  ഒമാനും -ഇന്ത്യയും തമ്മിൽ   ധാരണയായി മസ്‌കറ്റില്‍ നടന്ന എട്ടാമത് സംയുക്ത  സമതി യോഗത്തിലാണ് തീരുമാനമെടുത്തത്

മസ്ക്കറ്റ്: വാണിജ്യ-വ്യവസായ നിക്ഷേപ  മേഖലകളിലെ സഹകരണം  വർധിപ്പിക്കുവാൻ  ഒമാനും -ഇന്ത്യയും തമ്മിൽ   ധാരണയായി. മസ്‌കറ്റില്‍ നടന്ന എട്ടാമത് സംയുക്ത  സമതി യോഗത്തിലാണ് തീരുമാനമെടുത്തത്. കേന്ദ്ര വാണിജ്യ-വ്യവസായവകുപ്പ് മന്ത്രി  സുരേഷ് പ്രഭു ഇന്ത്യന്‍ സംഘത്തെ നയിച്ചു.

ഇരു രാജ്യങ്ങളിലെ  ഖനനം , ഊർജം , ബഹിരാകാശ  ഗവേഷണം , കൃഷി ഉത്പന്നങ്ങൾ , വിവര സാങ്കേതിക രംഗം  എന്നി വിഷയങ്ങളിൽ  ആയിരുന്നു  പ്രധാന  ചർച്ചകൾ നടന്നത്.  സ്റ്റീൽ, പെട്രോകെമിക്കൽ, ഭക്ഷ്യവ്യവസായം എന്നി മേഖലകളിലെ  നിക്ഷേപ സാഹചര്യങ്ങളെ   സമിതി  വിലയിരുത്തി. ഇന്ത്യയിൽ നിന്നുമുള്ള പഴം-പച്ചക്കറി  കയറ്റുമതി  എളുപ്പമാക്കുവാനുള്ള  മാർഗങ്ങളും  ചർച്ച ചെയ്യപെട്ടു.

2016  - 2017  വര്‍ഷങ്ങളിലെ  ഉഭയകക്ഷി വ്യാപാര കണക്കു അനുസരിച്ചു  ,ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 2.5  ശതകോടി  അമേരിക്കൻ  ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തതായും, 1.4 ശതകോടി  ഡോളറിന്‍റെ  ഉത്പന്നങ്ങൾ  രാജ്യത്തേക്ക്  ഇറക്കുമതി ചെയ്തതായും ഒമാൻ വാണിജ്യ  വ്യവസായ   മന്ത്രി അലി ബിൻ  സുനൈദി  പറഞ്ഞു.

ഭൂമിശാസ്ത്രപരമായി  ഒമാൻ സ്ഥിതി ചെയ്യുന്ന  സ്ഥാനം വ്യാപാര മേഖലക്ക് കൂടുതൽ  സഹായം ചെയുമെന്ന് ,കേന്ദ്ര  വാണിജ്യ  വ്യവസായ  വ്യോമയാന  മന്ത്രി  സുരേഷ് പ്രഭു  പറഞ്ഞു. കൂടാതെ വിനോദ സഞ്ചാര മേഖലയിലെ  ഇന്ത്യയുമായുള്ള  സഹകരണം  വിപുലമാക്കുന്നതിനു  ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് നാസ്സർ  അൽ മഹ്‌റാസി യുമായി  ഇന്ത്യൻ  സംഘം ചർച്ച നടത്തുകയുണ്ടായി . 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട