വർഗ്ഗീയ അജണ്ട അവസാനിപ്പിക്കണം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Published : May 16, 2022, 09:00 PM ISTUpdated : May 16, 2022, 09:02 PM IST
വർഗ്ഗീയ അജണ്ട അവസാനിപ്പിക്കണം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Synopsis

പാകിസ്ഥാന്റെ പ്രേരണയിൽ വർഗ്ഗീയ അജണ്ടയുമായി ഒഐസി മുന്നോട്ടു പോകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെതിരെ (ഒഐസി) ആഞ്ഞടിച്ച് ഇന്ത്യ. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ചുള്ള ഒഐസിയുടെ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

പാകിസ്ഥാന്റെ പ്രേരണയിൽ വർഗ്ഗീയ അജണ്ടയുമായി ഒഐസി മുന്നോട്ടു പോകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയം യുഎൻ ചട്ടങ്ങളുടെ ലംഘനമെന്നായിരുന്നു ഒഐസി ആരോപിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഒ.ഐ.സി സെക്രട്ടേറിയറ്റ് ഒരിക്കല്‍ കൂടി അനാവശ്യമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. 

Read also: ഇന്ത്യക്കെതിരായ പരാമര്‍ശം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയംhttps://www.asianetnews.com/pravasam/india-slams-organisation-of-islamic-cooperation-for-resorting-to-falsehoods-and-misrepresentation-r9ahhh

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ