
കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന് പരാതി. കുവൈത്തിലെ ഫിന്റാസിലാണ് സംഭവം. 37കാരനായ യുവാവ് വാഹനത്തിലിരിക്കവെ മറ്റ് മൂന്ന് വാഹനങ്ങളിലായെത്തിയ 10 പേര്‍ തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
യുവാവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 110 ദിനാര്‍ തട്ടിയെടുക്കുകയും ചെയ്‍തു. പണം എടുത്ത ശേഷം വാഹനത്തിന്റെ താക്കോല്‍ തിരികെ നല്‍കി. മറ്റൊരു പ്രദേശത്ത് കൊണ്ടുവിട്ട ശേഷം സംഘം കടന്നുകളഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam