ഒമാനിലെ ഖസാൻ സാമ്പത്തിക മേഖല സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി

Published : Jul 04, 2025, 10:23 PM IST
indian ambassador in oman visited khazaen economic city

Synopsis

ഖസാൻ സാമ്പത്തിക മേഖലയിൽ നടന്നു കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ സ്ഥാനപതി സന്ദർശിച്ചു.

മസ്കറ്റ്: ഒമാനിലെ ഖസാൻ സാമ്പത്തിക മേഖലയിൽ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് സന്ദർശനം നടത്തി. ഖസാൻ സാമ്പത്തിക മേഖലയിൽ നടന്നു കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ സ്ഥാനപതി സന്ദർശിച്ചു. ഇതിന് പുറമേ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും ഖസാൻ സാമ്പത്തിക മേഖലയിൽ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ചും സ്ഥാനപതിക്ക്‌ ഖസാൻ സാമ്പത്തിക അധികൃതർ വിശദീകരിച്ചു.

അംബാസഡർ ശ്രീനിവാസിനെ ഖസാൻ ഇക്കണോമിക് നഗരത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് വലിയ ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഖസാൻ സാമ്പത്തിക മേഖല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ വ്യവസായ സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വിലപ്പെട്ട അവസരമായി ഈ സന്ദർശനം കാരണമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ ഭാവിയിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഖസാൻ സാമ്പത്തിക മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം