മണ്ണിനടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് രഹസ്യമായി ലൊക്കേഷൻ അയച്ചുനൽകി; കുവൈത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

Published : Oct 29, 2026, 03:11 PM IST
indian arrested in kuwait

Synopsis

കുവൈത്തിലെ മുശ്രിഫ് മേഖലയിൽ മയക്കുമരുന്നുമായി ഇന്ത്യൻ പൗരൻ പിടിയിലായി. മണ്ണിൽ ഒളിപ്പിച്ച ശേഷം ലൊക്കേഷൻ അയച്ചുനൽകി മയക്കുമരുന്ന് വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളിൽ നിന്ന് 52 പാക്കറ്റ് 'ഷാബു' പൊലീസ് പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ഇന്ത്യൻ പൗരൻ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 52 പാക്കറ്റ് 'ഷാബു' കൈവശം വെച്ച പ്രതി പിടിയിലായത്. രാജ്യത്ത് നിയമലംഘനങ്ങൾ നടത്തുന്നവർക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെയുള്ള സുരക്ഷാ ക്യാമ്പയിനുകളുടെ ഭാഗമായാണ് അറസ്റ്റ്.

മുശ്രിഫ് മേഖലയിൽ പൊലീസ് നടത്തിയ പട്രോളിംഗിനിടയിലാണ് മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ അടുത്തേക്ക് ചെന്നയുടൻ ഇയാൾ കൈയിലുണ്ടായിരുന്ന സുതാര്യമായ ഒരു പ്ലാസ്റ്റിക് കവർ വലിച്ചെറിയുകയായിരുന്നു. പരിശോധനയിൽ ഇതിൽ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് സമാനമായ ഒൻപത് പാക്കറ്റുകൾ കൂടി പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജാബ്രിയ മേഖലയിലെ തന്‍റെ താമസസ്ഥലത്ത് കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രത്യേക രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത്. മയക്കുമരുന്ന് പാക്കറ്റുകൾ നിശ്ചിത സ്ഥലങ്ങളിൽ രഹസ്യമായി മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച ശേഷം, ആ സ്ഥലത്തിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് ഫോൺ വഴി അയച്ചുനൽകിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ സബാഹ് അൽ-സലേമിൽ വിപുലമായ സുരക്ഷാ പരിശോധന; റെസിഡൻസി നിയമലംഘകരും മയക്കുമരുന്ന് കൈവശം വെച്ച യുവാവും പിടിയിൽ
കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകൾ അനധികൃതമായി വിൽക്കാൻ ശ്രമിച്ച വിദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് 105 ഗുളികകൾ