അനധികൃതമായി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ അതിര്‍ത്തിയില്‍ പിടിയിലായി

By Web TeamFirst Published Dec 30, 2020, 11:48 AM IST
Highlights

പിടിയിലായ ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അതിര്‍ത്തിയില്‍ വെച്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. സൗദി അറേബ്യയില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരികയായിരുന്ന ട്രക്കിന് പിന്നില്‍ ഒളിച്ചിരുന്നായിരുന്നു ഇയാള്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിടിയിലായ ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ട്രക്കിന് പിന്നില്‍ ബ്ലാങ്കറ്റ് കൊണ്ട് പുതച്ച് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. നുവൈസീബ് അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. 

click me!