
ദുബായ്: 23 യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി ഭരത് ഷാ എന്ന ഷാ ഭരത് കുമാർ ജയന്ത് ലാൽ അന്തരിച്ചു. സ്വദേശമായ ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ ഒരു മാസമായി മോശമായിരുന്നു.
യുഎഇ, യെമൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുള്ള ഭരത് ഷായെ 2015ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് തേടിയെത്തിയിട്ടുണ്ട്. ഷായുടെ വിയോഗത്തില്‍ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam