
ജോലി അന്വേഷിക്കുമ്പോള്‍ എല്ലാവരും ആദ്യ പരിഗണിക്കുന്നത് എത്ര ശമ്പളം കിട്ടുമെന്നതാണ്. മറ്റ് പല ഘടകങ്ങളും സ്വാധീനിച്ചേക്കാമെങ്കിലും ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിത്തന്നെയാണ് അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുന്നത്. തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന പ്രവാസികളുടെ മനസിലും മറ്റൊന്നാവില്ല. യുഎഇയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 10 തൊഴില്‍ മേഖലകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റോബര്‍ട്ട് ഹാഫ്. സാങ്കേതിക വിദ്യയിലും തൊഴില്‍ സാഹചര്യങ്ങളിലുമുണ്ടായ മാറ്റങ്ങള്‍ പഠനവിധേയമാക്കി ഈ വര്‍ഷത്തെ ശമ്പളമാണ് കണക്കാക്കിയിരിക്കുന്നത്.
1. ഫിനാന്‍ഷ്യല്‍ പ്ലാനിങ് അനലിസ്റ്റ്
(55 ലക്ഷം മുതല്‍ 85 ലക്ഷം വരെ ശമ്പളം)
പ്രതീക്ഷിത വരുമാനം കണക്കാക്കുകയും ചിലവുകള്‍ ക്രമീകരിക്കുകയും ചെയ്യുകയാണ് ദൗത്യം. ബിസിനസ് സംരംഭങ്ങളില്‍ ഓട്ടോമേഷനും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും കൊണ്ടുണ്ടാവുന്ന നേട്ടങ്ങള്‍ കണക്കാക്കുകയും അതിനനുസരിച്ച് പദ്ധതികളുണ്ടാക്കുകയും ചെയ്യാന്‍ കഴിവുള്ളവരെയായിരിക്കും യുഎഇയില്‍ ഏറ്റവുമധികം ആവശ്യമായി വരിക.
2. ഡെവലപ്പര്‍
(36 ലക്ഷം മുതല്‍ 86 ലക്ഷം വരെ)
ഡിജിറ്റല്‍ സാങ്കേതികവിദ്യ എല്ലാ രംഗത്തേക്കും കൂടുതല്‍ വേരൂന്നുന്നതോടെ ഡെവലപ്പര്‍മാര്‍ക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
3. ഫിനാന്‍സ് മാനേജര്‍
(71 ലക്ഷം മുതല്‍ 1.1 കോടി വരെ)
രണ്ട് വര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ഫിനാന്‍സ് മാനേജര്‍മാര്‍ക്ക് വലിയ അവസരങ്ങളുണ്ട്.
4. മാനേജ്മെന്റ് അക്കൗണ്ടന്റ്
(44 ലക്ഷം മുതല്‍ 81 ലക്ഷം വരെ)
5. നെറ്റ്‍വര്‍ക്ക് എഞ്ചിനീയര്‍
(43 ലക്ഷം മുതല്‍ 72 ലക്ഷം വരെ)
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കനുസരിച്ച് സ്ഥാപനങ്ങളും മാറാന്‍ നിര്‍ബന്ധിതമാവുമ്പോള്‍ നെറ്റ്‍വര്‍ക്കിങ് മികച്ചൊരു തൊഴില്‍ രംഗമായി മാറും.
6. നിയമവിദഗ്ദര്‍
(44 ലക്ഷം മുതല്‍ 63 ലക്ഷം വരെ)
സ്വകാര്യ മേഖലയില്‍ കരാറുകള്‍ തയ്യാറാക്കുന്നതിന് മുതലുള്ള വിവിധ രംഗങ്ങളില്‍ നിയമപ്രാവീണ്യമുള്ളവരെ ആവശ്യമാണ്. ദ്വിഭാഷാ വൈദഗ്ദ്യമുള്ളവര്‍ക്കാണ് കൂടുതല്‍ തിളങ്ങാനാവുക.
7. കെപ്ലെയന്‍സ് ഓഫീസര്‍ - ഓഫ്ഷോര്‍, ഓണ്‍ഷോര്‍
(40 ലക്ഷം മുതല്‍ 88 ലക്ഷം)
എഫ്എസ്ആര്‍എ അംഗീകാരമുള്ളവര്‍ക്കാണ് വലിയ ഡിമാന്റ്.
8. ഐ.ടി പ്രൊജക്ട് മാനേജര്‍
(49 ലക്ഷം മുതല്‍ 67 ലക്ഷം വരെ)
9. എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പേഴ്സണല്‍ അസിസ്റ്റന്റ്
(33 ലക്ഷം മുതല്‍ 67 ലക്ഷം വരെ)
10. മുതിര്‍ന്ന നിയമോപദേശകര്‍
(61 ലക്ഷം മുതല്‍ 1.5 കോടി വരെ)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam