യുഎഇയിലെ ഇന്ത്യൻ വ്യവസായ പ്രമുഖര്‍ ഫൈസലിനെയും ഷബാനയെയും ആദരിച്ചു

By Web TeamFirst Published Nov 5, 2019, 10:25 AM IST
Highlights

ഫൈസൽ ഇ കൊട്ടിക്കൊളോനും ഷബാന ഫൈസലും കേരള സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കിയ പ്രിസം പ്രോഗ്രാം, ആസൂത്രിതമായ ഇടപെടലുകളിലൂടെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിന് മാതൃകയാണ്.

ദുബായ്: കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് ശ്രീ ഫൈസൽ ഇ കൊട്ടിക്കൊളോൻ,  ഷബാന ഫൈസൽ എന്നിവരെ യുഎഇയിലെ ഇന്ത്യൻ വ്യവസായ പ്രമുഖര്‍ ആദരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മാതൃകയായി മാറിയ നടക്കാവ് മോഡലിന് ചുക്കാൻ പിടിച്ച ഇരുവരും യുഎഇയിലെ ഇന്ത്യൻ വ്യവസായികളുടെ ഭാഗമാണെന്നത് അഭിമാനകരമാണെന്ന് സംഘാടക സമിതി പറഞ്ഞു. ഞായറാഴ്ച ദെയ്റയിലുള്ള  ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്.

ബിനോയ് വിശ്വം എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുൽ വഹാബ് എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അല്ലീം, ഡോ. പി എ ഇബ്രാഹിം ഹാജി  എന്നിവർ വിശിഷ്ടാതിഥികളായിയിരുന്നു. ഡോ. ആസാദ് മൂപ്പൻ, ഡോ.സണ്ണി വർക്കി എന്നിവപ്‍ ഫൈസലിനും ഷബാനക്കും ഫലകം സമ്മാനിച്ചു. എം.സി. ജലീൽ, വൈസ്  ഷംലാൽ അഹമ്മദ്, ഷംസുദീൻ ബിൻ മൊഹിദീൻ, പി.കെ. അഹമ്മദ്, ജോയ് ആലുക്കാസ്, വി.കെ. ഹംസ അബ്ബാസ്, ഡോ.അൻവർ അമീൻ ചേലാട്ട്, സി.പി. കുഞ്ഞിമൂസ, ടി.വി സിദ്ധീക്ക്, എം.സി.എ. നാസർ എന്നിവരും യു.എ.യിലെ മറ്റ് വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു

ഫൈസൽ ഇ കൊട്ടിക്കൊളോനും ഷബാന ഫൈസലും കേരള സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കിയ പ്രിസം പ്രോഗ്രാം, ആസൂത്രിതമായ ഇടപെടലുകളിലൂടെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിന് മാതൃകയാണ്. ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയ കോഴിക്കോട് നടക്കാവിലുള്ള ഗവണമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ് മാറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ മുഖവും, മാത്യകയുമാണ്. ‘നടക്കാവ് മോഡൽ’ എന്നറിയപ്പെടുന്ന വിജകരമായി നടപ്പിലാക്കിയ ഈ പദ്ധതി, ശോച്യാവസ്ഥയിലുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉയർത്തെഴുന്നേൽക്കുവാനും, അതിന് വേണ്ടി പരിശ്രമിക്കുവാനുമുള്ള പ്രോത്സാഹനമാണ്. സെപ്തംബറിൽ എഡ്യൂക്കേഷൻ വേൾഡ് (ഇ ഡബ്ല്യു) പുറത്തിറക്കിയ  ഇന്ത്യയിലെ മികച്ച സ്കൂളുകളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് നടക്കാവ് മോഡൽ നടപ്പിലാക്കിയ ഗവണമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്.

300,000 ത്തിലധികം വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ച നടക്കാവ് മോഡലിനെക്കുറിച്ചും, മുഖം മിനുക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ചും, അതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തനക്കളെക്കുറിച്ചും ഫൈസൽ ഇ. കൊട്ടിക്കൊളോൻ, മറുപടി പ്രസംഗത്തിൽ സംസാരിച്ചു. നടക്കാവ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളും, അദ്ധ്യാപികയും ചടങ്ങിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

click me!