സ്ഥിരം നിക്ഷേപത്തിലൂടെ നാഷണൽ ബോണ്ട്സ് നറുക്കെടുപ്പിൽ മില്യണയറായി ഇന്ത്യൻ പ്രവാസി ഇലക്ട്രീഷ്യൻ 

Published : Jun 26, 2024, 01:24 PM ISTUpdated : Jun 26, 2024, 01:32 PM IST
സ്ഥിരം നിക്ഷേപത്തിലൂടെ നാഷണൽ ബോണ്ട്സ് നറുക്കെടുപ്പിൽ മില്യണയറായി ഇന്ത്യൻ പ്രവാസി ഇലക്ട്രീഷ്യൻ 

Synopsis

2019 മുതൽ സ്ഥിരമായി നാഷണൽ ബോണ്ട്സിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മാസം തോറും ഡയറക്റ്റ് ഡെബിറ്റായി 100 ദിർഹം മാറ്റിവെക്കുന്നതായിരുന്നു ശീലം. വളരെ സിമ്പിളായ ഈ സേവിങ്സ് രീതിയാണ് അദ്ദേഹത്തിന് വലിയ വിജയം സമ്മാനിച്ചത്.

നാഷണൽ ബോണ്ട്സ് മില്യണയറായി ഇന്ത്യക്കാരൻ. യു.എ.ഇയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് 46 വയസ്സുകാരനായ നാഗേന്ദ്രം ബോരുഗഡ്ഢ. ഈ കഴിഞ്ഞ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ ഈ വിജയം എമിറേറ്റ്സിലെ താമസക്കാർക്കെല്ലാം പ്രചോദനമാകുകയാണ്.

ഓരോ ദിർഹവും കൂട്ടിവച്ച്, കഠിനാധ്വാനത്തിലൂടെയാണ് നാഗേന്ദ്രം വിജയം സ്വന്തമാക്കിയത്. കുടുംബത്തോടുള്ള അചഞ്ചലമായ സ്നേഹത്തോടൊപ്പം മിടുക്കോടെയുള്ള സേവിങ്ങ്സും നാഗേന്ദ്രത്തെ മില്യണയറാക്കി. രണ്ടു മക്കളുടെ പിതാവായ നാഗേന്ദ്രം 2017-ലാണ് മികച്ച അവസരം തേടി യു.എ.ഇയിൽ എത്തിയത്. 

2019 മുതൽ സ്ഥിരമായി നാഷണൽ ബോണ്ട്സിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മാസം തോറും ഡയറക്റ്റ് ഡെബിറ്റായി 100 ദിർഹം മാറ്റിവെക്കുന്നതായിരുന്നു ശീലം. വളരെ സിമ്പിളായ ഈ സേവിങ്സ് രീതിയാണ് അദ്ദേഹത്തിന് വലിയ വിജയം സമ്മാനിച്ചത്.

നാഗേന്ദ്രത്തിന്റെ വിജയം യു.എ.ഇയിൽ എത്തുന്ന പ്രവാസികൾക്ക് ഒരു നല്ല പാഠമാണ്. ചെറുതെങ്കിലും സ്ഥിരമായ നിക്ഷേപങ്ങൾ സേവിങ്സ് ബോണ്ടിലൂടെ നടത്തുന്നത് ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ എളുപ്പമാക്കുമെന്നതാണ് ആ പാഠം. വരുമാനപരിധി എത്രയാണെങ്കിലും സാമ്പത്തിക സുരക്ഷിതത്വം പാലിക്കേണ്ടത് ആവശ്യമാണെന്നും ഈ വിജയം പഠിപ്പിക്കുന്നു.

“ഇത്ര വലിയ വിജയം വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല.” നാഗേന്ദ്രം പറയുന്നു. “എന്റെ കുടുംബത്തിന് ഒരു നല്ല ജീവിതം ഉണ്ടാകാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും വേണ്ടിയാണ് ഞാൻ യു.എ.ഇയിൽ എത്തിയത്. ഈ വിജയം അവിശ്വസനീയമാണ്. നാഷണൽ ബോണ്ട്സിലൂടെ അവരുടെ ഭാവി ഭദ്രമാക്കാനും വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കാൻ എനിക്ക് കഴിഞ്ഞു.”

നാഗേന്ദ്രം ബോരുഗഡ്ഢക്ക് പുറമെ എമിറേറ്റ്സിൽ നിന്നുള്ള അബ്ദുള്ള അലിയും ഈ വർഷം ഏപ്രിൽ ഒരു മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ