
റിയാദ്: സൗദിയിൽ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് എടുക്കൽ, പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിസ തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനുള്ള റിയാദിലെ ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ പര്യടന തീയതികൾ പ്രഖ്യാപിച്ചു. എംബസിയുടെ അധികാര ഭൂപരിധിയിലുള്ള വിവിധ ഭാഗങ്ങളിൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ സന്ദർശന തീയതികളാണ് പുറത്തുവിട്ടത്. ഈ മാസം 11, 12 തീയതികളിൽ അൽ ഖോബാറിലും 17, 24, 31, ആഗസ്റ്റ് 07, 14, 21, 28, സെപ്തംബർ 04, 11, 18, 25 തീയതികളിൽ ദമ്മാമിലും സംഘം എത്തും. ജൂലൈ 11, 25, ആഗ. 08, 22, സെപ്തം. 12, 26 തീയതികളിൽ ജുബൈലിലും ജൂലൈ 11, ആഗ. ഒന്ന്, അഞ്ച് തീയതികളിൽ ഹുഫൂഫ് (അൽ അഹ്സ)യിലും ഈ മാസം 18ന് അറാറിലും 25, ആഗ. ഒമ്പത് തീയതികളിൽ ബുറൈദയിലും ആഗ. എട്ടിന് വാദി അൽ ദവാസിറിലും ആഗ. എട്ടിന് അൽ ഖഫ്ജിയിലും ആഗ. 22ന് ഹഫർ അൽ ബാത്വിനിലും സെപ്തം. അഞ്ചിന് ഹാഇലിലും 12ന് സകാക (അൽ ജൗഫ്)ലും കോൺസുലർ വിസിറ്റ് നടക്കും.
അൽ ഖോബാറിൽ വി.എഫ്.എസ് ഓഫീസിലും ദമ്മാമിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനിലും ജുബൈലിൽ മദീന അൽ മുനവ്വറ സ്ട്രീറ്റിലെ വി.എഫ്.എസ് ഓഫീസിലും ഹുഫൂഫിൽ ശിഫ മെഡിക്സിലും അറാറിൽ നസ്റിയ അബ്രാജ് റോഡിലെ ആഫ്റ്റ് അലിയൻ അൽ റിവൈലി അപ്പാർട്ട്മെൻറ്സിലുമാണ് കോൺസുലർ സംഘം എത്തുന്നത്. ബുറൈദയിൽ വി.എഫ്.എസ് ഓഫീസിലും വാദി അൽ ദവാസിറിൽ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിലെ ഹോട്ടൽ ഖമാസീനിലും അൽ ഖഫ്ജിയിൽ ഇന്ത്യൻ പാസ്പോർട്ട് ആൻഡ് കോൺസുലർ ക്യാമ്പിലും ഹഫർ അൽ ബാത്വിനിൽ കിങ് അബ്ദുൽ അസീസ് റോഡിലെ അൽ ബലാവി ഹോട്ടലിലും ഹാഇലിൽ കിങ് ഖാലിദ് റോഡിലുള്ള വി.എഫ്.എസ് ഓഫീസിലും സകാകയിൽ വി.എഫ്.എസ് ഓഫീസിലുമാണ് കോൺസുലർ സേവനം ഒരുക്കുന്നത്. പുറം കരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലിെൻറ സഹായത്തോടെയാണ് എംബസി കോൺസുലർ സംഘം സേവന സൗകര്യം ഒരുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ