
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി സംഭാവന ചെയ്ത പുസ്തക ശേഖരം സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് കുവൈത്ത് ലൈബ്രറി സന്ദർശിച്ചു. ഇന്ത്യൻ എംബസിയിലെ നിരവധി ഉദ്യോഗസ്ഥരുടെ അംബാസഡർക്കൊപ്പം ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. റൗദ അവ്വാദ്, കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസ് ഡീൻ ഡോ. അലി ഷറാറ, ലൈബ്രറി ഡയറക്ടർ അസ്മ അൽ കാനൻ എന്നിവർ ചേർന്ന് അംബാസഡറെ സ്വീകരിച്ചു.
ലൈബ്രറിയിലെ പ്രത്യേക പവലിയനിൽ നിലവിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തക ശേഖരത്തിൽ ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം, കല, സംസ്കാരം, പൈതൃകം, തത്ത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 50 ടൈറ്റിലുകളിൽ പുസ്തകങ്ങളുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ചാണക്യൻ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ കൃതികളും, മുഗൾ വേൾഡ് ഹെറിറ്റേജ്, ജയ്പൂർ: ദി ഫൈനൽ ഡെസ്റ്റിനേഷൻ, വൈൽഡ് വണ്ടേഴ്സ് ഓഫ് ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. പ്രത്യേക ചിത്രീകരണങ്ങളും ഫോട്ടോകളും ഉള്ള ഹാർഡ്ബാക്ക് ചിത്രീകരണ പുസ്തകങ്ങളാണിവ.
Read Also - മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് ബോണസ്, 27.7 കോടി ദിർഹം അനുവദിച്ച് ദുബൈ ഭരണാധികാരി
ആതിഥേയത്വം വഹിച്ച അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് കുവൈത്തിന് ഡോ. ആദർശ് സ്വൈക നന്ദി അറിയിച്ചു. ഈ കൂട്ടായ്മ ഇരു രാജ്യങ്ങളിലെയും യുവതലമുറകൾ തമ്മിലുള്ള അടുപ്പം ശക്തിപ്പെടുത്താനുള്ള ഒരു ക്ഷണമാണെന്നും, കുവൈത്തിലെ വിദ്യാർത്ഥികൾക്ക് കുവൈത്തിന് ശക്തമായ ചരിത്രപരമായ ബന്ധങ്ങളുള്ള ഇന്ത്യയെ വീണ്ടും പരിചയപ്പെടാൻ ഇത് അവസരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam