കൊവിഡ് പ്രതിസന്ധി; ദുരിതത്തിലായ പ്രവാസികള്‍ക്ക് ഭക്ഷണ കിറ്റുകളെത്തിച്ച് ഇന്ത്യന്‍ എംബസി

By Web TeamFirst Published May 4, 2020, 11:28 PM IST
Highlights

കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി നിൽക്കുന്ന അനേകം സാധാരണക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കന്ന പ്രവർത്തനത്തിലാണ് ഒമാനിലെ ഇന്ത്യൻ എംബസിയും മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്ബും. 

മസ്‍കത്ത്: കൊവിഡ് വൈറസ് ബാധ കാരണം പ്രതിസന്ധിയിലായി പ്രവാസികൾക്ക് ഭക്ഷണ കിറ്റുകളെത്തിച്ച് മസ്‍കത്തിലെ ഇന്ത്യൻ എംബസി. മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ചാണ് എംബസി സഹായമെത്തിക്കുന്നത്. അതേസമയം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണെന്നും സ്ഥാനപതികാര്യാലയം അറിയിച്ചു

കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി നിൽക്കുന്ന അനേകം സാധാരണക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കന്ന പ്രവർത്തനത്തിലാണ് ഒമാനിലെ ഇന്ത്യൻ എംബസിയും മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്ബും. ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സന്നദ്ധ സേന ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സന്നദ്ധ സേവകരോടൊപ്പം  എംബസി ഉദ്യോഗസ്ഥരും സ്ഥാനപതിയും സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു.

ഒമാന്റെ വിവിധ ഭാഗങ്ങളാ സൂർ, സൊഹാർ, ഇബ്രി, സലാല തുടങ്ങിയ പ്രദേശങ്ങളിലുള്ള ആവശ്യക്കാരിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതും ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതും സന്നദ്ധ പ്രവര്‍ത്തകരിലൂടെയാണ്.

click me!