ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 2637 ആയി

By Web TeamFirst Published May 4, 2020, 11:03 PM IST
Highlights

രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2637 ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനിൽ ഇന്ന്  69  പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 32 പേര്‍ വിദേശികളും 37 പേർ ഒമാൻ പൗരന്മാരുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2637 ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 816 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇതുവരെ 12 പേരാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.

click me!