
മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയുമായി സംവദിക്കുവാൻ എംബസി അവസരമൊരുക്കുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ടെലിഫോൺ കോൺഫറൻസ് മുഖേനെയായിരിക്കും സ്ഥാനപതി മുന്നു മഹാവീറുമായി ബന്ധപ്പെടുവാൻ സാധിക്കുക.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ അംബാസഡറെ നേരിട്ട് അറിയിക്കാമെന്ന് ഇന്ത്യൻ എംബസിയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ ഒൻപത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മുതൽ മൂന്നു മണി വരെ 24695981 എന്ന ടെലിഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam