പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് എംബസി

By Web TeamFirst Published May 17, 2021, 11:31 PM IST
Highlights

ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ  എല്ലാ നിയമങ്ങളും പാലിക്കുന്നവരാണെന്നും, ഇരു രാജ്യങ്ങൾ  തമ്മിലുള്ള സൗഹൃദബന്ധം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണെന്നും  എംബസി  വ്യക്തമാക്കിയിട്ടുണ്ട്. 

മസ്‍കത്ത്: വിദ്വേഷ പ്രചരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് പ്രവാസികള്‍ക്ക് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.  ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടുവെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.  

ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ  എല്ലാ നിയമങ്ങളും പാലിക്കുന്നവരാണെന്നും, ഇരു രാജ്യങ്ങൾ  തമ്മിലുള്ള സൗഹൃദബന്ധം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണെന്നും  എംബസി  വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിനെതിരായ പ്രതിരോധത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കാനും ഐക്യത്തോടെ മുന്നോട്ടുപോകാനും എംബസി അഭ്യർത്ഥിച്ചു.
 

pic.twitter.com/HR4xfYOEhL

— India in Oman (Embassy of India, Muscat) (@Indemb_Muscat)
click me!