
റിയാദ്: ഇന്ത്യക്കാർക്ക് സുവർണാവസരം. റിയാദിലെ ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസരേഖയുമുള്ള പ്രവാസി ഇന്ത്യക്കാർക്കാണ് അപേക്ഷകൾ അയയ്ക്കാൻ അവസരം. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി നവംബർ 12.
യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ്, അറബി ഭാഷകൾ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പ്രവൃത്തി പരിചയം ഉണ്ടാകണം.
പ്രായപരിധി- 2025 നവംബർ ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം.
ശമ്പളം
പ്രാരംഭ പ്രതിമാസ ശമ്പളം: 4000 സൗദി റിയാൽ .ശമ്പള സ്കെയിൽ: SR 4000-120-5800-174-7540-226-9800.
പരീക്ഷ: ഷോർട്ട്‌ലിസ്റ്റിങ്/രേഖകളുടെ പരിശോധന, എഴുത്തുപരീക്ഷ, ഒബ്ജക്റ്റീവ് ചോദ്യങ്ങൾ ഉൾപ്പെടുന്ന പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്.അഭിമുഖം: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും ടൈപ്പിങ് ടെസ്റ്റും അഭിമുഖവും. ഇന്റർവ്യൂ ബോർഡ്/സെലക്ഷൻ കമ്മിറ്റി ഉദ്യോഗാർഥിയുടെ മൊത്തത്തിലുള്ള വ്യക്തിത്വവും മേഖലയിലെ അനുഭവവും പരിശോധിക്കും.
അക്കാദമിക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, പരിചയം തെളിയിക്കുന്ന രേഖകൾ, പ്രത്യേക പരിശീലന കോഴ്‌സുകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ രേഖകളും PDF ഫോർമാറ്റിലാക്കി adm.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം. ഇമെയിലിന്റെ വിഷയ വിവരമായി (Subject Line) “ക്ലാർക്ക് തസ്തികയിലേക്കുള്ള അപേക്ഷ - ഉദ്യോഗാർഥിയുടെ പേര്” എന്ന് കൃത്യമായി രേഖപ്പെടുത്തണം. അനുബന്ധ രേഖകളില്ലാത്തതും തെറ്റായ വിവരങ്ങളുള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടും. എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ തീയതി പിന്നീട് അറിയിക്കും.
സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ, ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം, ദില്ലിയിലെ സൗദി എംബസി എന്നിവിടങ്ങളിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ