
അബുദാബി: തൊഴിലുടമ ശമ്പളം നല്‍കാന്‍ വൈകുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ശമ്പളം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നുണ്ടെങ്കില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വിവിധ ഭാഷകളില്‍ എംബസി അറിയിപ്പ് നല്‍കിയത്. വിസ തട്ടിപ്പുകള്‍ വ്യാപമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ഒരിക്കലും ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ജോലി ഓഫറും മറ്റ് വിവരങ്ങളും നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഉറപ്പുവരുത്തണം. റിക്രൂട്ടിങ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി യുഎഇയില്‍ കുടുംങ്ങിയവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം എംബസി ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
സന്ദര്‍ശക വിസയില്‍ ജോലിക്കായി കൊണ്ടുവന്ന ഇവര്‍ ശമ്പളമില്ലാതെ കുടുങ്ങുകയും ഒടുവില്‍ എംബസിയുടെ ഇടപെടിലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ