ഇന്ത്യന്‍ എംബസി സംഘം ബുറൈദ മേഖലയിലെ സൗദി തൊഴില്‍ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചു

By Web TeamFirst Published Apr 14, 2021, 6:04 PM IST
Highlights

ഇഖാമ കാലാവധികഴിഞ്ഞു നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ഫൈനല്‍എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നോഒബ്ജക്ഷന്‍ ലെറ്റര്‍ (എന്‍.ഒ.സി) വേഗത്തില്‍ നല്‍കാന്‍ എംബസി ലേബര്‍ അറ്റാഷെ ശ്യാമസുന്ദര്‍ ബുറൈദയിലെയും ഉനൈസായിലെയും ലേബര്‍ ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

റിയാദ്: ഇന്ത്യന്‍ എംബസി സംഘം ഖസീം പ്രവിശ്യയിലെ  സൗദി തൊഴില്‍ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ബുറൈദ,  ഉനൈസ എന്നിവിടങ്ങളിലെ ലേബര്‍ ഓഫിസുകളാണ്  എംബസി സംഘം പ്രത്യക സന്ദര്‍ശനം നടത്തി ഇന്ത്യക്കാരായ തോഴിലാളികളുടെ വിവിധ തൊഴില്‍ പ്രശ് നങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്തിയത്. ഇഖാമ കാലാവധികഴിഞ്ഞു നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ഫൈനല്‍എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നോഒബ്ജക്ഷന്‍ ലെറ്റര്‍ (എന്‍.ഒ.സി) വേഗത്തില്‍ നല്‍കാന്‍ എംബസി ലേബര്‍ അറ്റാഷെ ശ്യാമസുന്ദര്‍ ബുറൈദയിലെയും ഉനൈസായിലെയും ലേബര്‍ ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തൊഴിലാളികളുടെ പേരില്‍ പോലീസ് കേസോ കോടതി കേസുകളോ യാത്രവിലക്കോ സ്വന്തംപേരില്‍ വാഹനങ്ങളോ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയോ ഇല്ലെന്നുള്ള ക്ലിയറന്‍സ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്തു) അതാതിടങ്ങളിലെ ബ്രാഞ്ച് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നമുറക്ക് എന്‍.ഒ.സി നല്‍കാറുണ്ടെന്ന് ഓഫീസര്‍മാര്‍ പ്രതികരിച്ചു. ബുറൈദയിലും ഉനൈസായിലുമുള്ള എഴുപതോളം  ഇന്ത്യന്‍തൊഴിലാളികളുടെ ഫൈനല്‍എക്‌സിറ്റിനുള്ള അപേക്ഷ ഇരു ലേബര്‍ ഓഫീസുകളിലായി എംബസ്സി നേരിട്ട് സമര്‍പ്പിച്ചു. ഇന്ത്യയില്‍നിന്നും തെഴില്‍വിസ സ്റ്റാമ്പിങ് നടക്കാത്തതുമൂലം വളരെയധികം പ്രവൃത്തികള്‍ക്കു കാലതാമസം രാജ്യത്ത് അനുഭവിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് പുനരാംരം ഭിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ബുറൈദ ലേബര്‍ ഓഫീസര്‍ അബ്ദുറഹ്മാന്‍ അല്‍ദഹീലല്ലാഹ് പറഞ്ഞു. ലേബര്‍ അറ്റാഷെ ശ്യാമസുന്ദര്‍, സഹ ജീവനക്കാരന്‍ നസീംഖാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂര്‍ എന്നിവരാണ് എംബസി സംഘത്തില്‍ ഉണ്ടായിരുന്നത്. ഉനൈസ ലേബര്‍ ഓഫീസര്‍ ഇബ്രാഹിം അല്‍ദാരി, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഇബ്രാഹിം അല്‍സോരിഖ്  എന്നിവരുമായും സംഘം  കൂടിക്കാഴ്ച നടത്തി.

click me!