മഹ്സൂസിലൂടെ 58-ാമത് മില്യണയർ; ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ദിർഹം

Published : Aug 23, 2023, 03:12 PM IST
മഹ്സൂസിലൂടെ 58-ാമത് മില്യണയർ; ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ദിർഹം

Synopsis

വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. 

മഹ്സൂസിന്റെ 142-ാമത് വീക്കിലി നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ദിർഹം. ഓ​ഗസ്റ്റ് 19-ന് നടന്ന നറുക്കെടുപ്പിൽ ഫിലിപ്പീൻസിൽ നിന്നുള്ള മറ്റൊരു പ്രവാസിക്ക് 50,000 ദിർഹത്തിന്റെ സ്വർണ്ണനാണയങ്ങളും ലഭിച്ചു. ഈ നറുക്കെടുപ്പിൽ 826 പേർക്ക് പ്രൈസ് മണിയായി ലഭിച്ചത് 404,250 ദിർഹമാണ്.

ഷാർജയിൽ താമസിക്കുന്ന രതീഷ് ആണ് ഏറ്റവും പുതിയ ​ഗ്യാരണ്ടീഡ് മില്യണയർ. രണ്ടു വർഷത്തിലധികമായി രതീഷ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ പിതാവായ രതീഷ്, 14 വർഷമായി യു.എ.ഇയിൽ സ്ഥിരതാമസമാണ്. സ്വന്തമായി യു.എ.ഇയിൽ ബിസിനസ് നടത്തുന്ന രതീഷ്, തനിക്ക് ലഭിച്ച പ്രൈസ് മണികൊണ്ട് നാട്ടിൽ ഒരു സ്വപ്നഭവനം പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ യു.എ.ഇയിലെ ബിസിസ് വ്യാപിപ്പിക്കാനും പണം ഉപയോ​ഗിക്കും.

ഫിലിപ്പീൻസിൽ നിന്നുള്ള 47 വയസ്സുകാരിയായ ജോസെലിൻ ആണ് സ്വർണ്ണനാണയങ്ങൾ നേടിയത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അവർ ജോലിനോക്കുന്നത്. മഹ്സൂസ് ​ഗോൾഡൻ സമ്മർ ഡ്രോ നറുക്കെടുപ്പിലാണ് ജോസെലിന് സമ്മാനം ലഭിച്ചത്. മഹ്സൂസ് 137-ാമത് ഡ്രോയിലും ജോസെലിന് സമ്മാനം ലഭിച്ചിരുന്നു. സ്വർണ്ണനാണയങ്ങൾ വിൽക്കില്ലെന്നും ഓർമ്മക്കായി സൂക്ഷിക്കുമെന്നുമാണ് ജോസെലിൻ പറയുന്നത്.

വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം, ഉയർന്ന സമ്മാനമായ AED 20,000,000 നേടാം. ഓരോ ആഴ്ച്ചയും 1,000,000 സമ്മാനം ലഭിക്കുന്ന ​ഗ്യാരണ്ടീഡ് മില്യണയർ പദവിയും നേടാം.

സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ​ഗോൾഡൻ ഡ്രോയിലും ഭാ​ഗമാകാനാകും. എല്ലാ ശനിയാഴ്ച്ചകളിലും നടക്കുന്ന നറുക്കെടുപ്പിൽ 50000 ദിർഹത്തിന്റെ മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടാം. ഓ​ഗസ്റ്റ് അഞ്ച് മുതൽ അഞ്ച് ആഴ്ച്ചകളിലാണ് ഈ ഡ്രോ നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ