സൗദിയിൽ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ കടുത്ത ശിക്ഷ

Published : Aug 22, 2023, 10:34 PM IST
സൗദിയിൽ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ കടുത്ത ശിക്ഷ

Synopsis

അഞ്ചു വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും

റിയാദ്: സൗദി അറേബ്യയിൽ സർക്കാർ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പബ്ലിക് പ്രൊസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സർക്കാർ നൽകുന്ന ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം കാണിക്കുകയോ വ്യജമായവ നിർമിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് പബ്ലിക് പ്രൊസിക്യൂഷൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. പൊതു അധികാരകേന്ദ്രങ്ങൾക്കെതിരെയും അവയിലെ ജീവനക്കാർക്കെതിരെയും വ്യാജരേഖ ചമച്ചതായി തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

സൗദി പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ, ഇൻറർ നാഷനൽ പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ എന്നിവരെ അവേഹളിക്കുന്നതും ഹേതുവാക്കുന്നതുമായ രീതിയിൽ ഡോക്യുമെൻറുകൾ തയ്യാറാക്കുന്നത് നിയമ പരിധിയിൽ ഉൾപ്പെടും. ലെറ്റർഹെഡ്, സീൽ, സ്റ്റാമ്പ് ഓദ്യോഗിക മുദ്രകൾ എന്നിവ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യത്തിെൻറ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

Read Also - ഈ നിയമം ലംഘിച്ചാല്‍ 'വലിയ വില' നല്‍‌കേണ്ടി വരും; ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

 സൗദി ഈ വര്‍ഷം ഇറക്കുമതി ചെയ്തത് 71,209 ഇലക്‌ട്രിക് വാഹനങ്ങള്‍ 

റിയാദ്: സൗദി അറേബ്യ ഈ വർഷം ഇതുവരെയായി 71,000 ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനനിർമാണ കേന്ദ്രത്തിെൻറ നിർമാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുൾപ്പടെ 71,209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. എട്ട് രാജ്യങ്ങളില്‍ നിന്നാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്കെത്തിയത്. അമേരിക്ക, ജർമനി, ജപ്പാൻ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി. കഴിഞ്ഞ വർഷം 13,958 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയിതിടത്തുനിന്നാണ് വലിയ വർധനവുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ