
റിയാദ്: സൗദി അറേബ്യയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ കര്‍ണാടക സ്വദേശി മരിച്ചു. മംഗളുരു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സന്‍ കണങ്കാര്‍ (38) ജുബൈലില്‍ മരിച്ചത്. കളിമൈതനാത്ത് കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam