
റിയാദ്: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി നാസർ അബ്ദുൽ വാഹിദ് (61) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 20 വർഷമായി റിയാദ് മലസിലെ ‘ദാർ അൽ ദാദ്’ പ്രിൻറിങ് പ്രസ്സിലെ ജീവനക്കാരനായിരുന്നു. പരേതരായ അബ്ദുൽ വാഹിദിന്‍റെയും ബഹുദാദ് ബീബിയുടെയും മകനാണ്.
റോജ ഭാനുവാണ് ഭാര്യ. ഫാത്തിമ, ശാഹുൽ ഹമീദ് എന്നിവർ മക്കളും, മുഹമ്മദ് അനീസ് മരുമകനുമാണ്. നാസർ അബ്ദുൽ വാഹിദിെൻറ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഐ.സി.എഫ് വെൽഫെയർ ടീം ഭാരവാഹികളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam